ഓണം കെങ്കേമമാക്കാന്‍ വിവിധ പ്രോഗ്രാമുകളും സിനിമയുമായി സീ കേരളം എത്തുന്നു

ഓണം കെങ്കേമമാക്കാന്‍ വിവിധ പ്രോഗ്രാമുകളും സിനിമയുമായി സീ കേരളം എത്തുന്നു
കൊച്ചി: ടിവി പ്രേക്ഷരുടെ ഓണാഘോഷത്തിന് പൊലിമ കൂട്ടാന്‍ സവിശേഷമായ വിനോദ പരിപാടികളും സിനിമകളുമായി സീ കേരളം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുത്ത് എല്ലാവരും അകലം പാലിച്ച് കഴിയുമ്പോള്‍ 'മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം' എന്ന പേരിലാണ് സീ കേരളം വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. സീ കേരളത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രത്യേക പരിപാടി 'ഓണം ബംപര്‍' ആദ്യ എപിസോഡ് ശനിയാഴ്ച വൈകീട്ട് ആറിന് സംപ്രേഷണം ചെയ്യും. ജനപ്രിയ ഷോ ആയ 'ഫണ്ണി നൈറ്റ്‌സി'ന്റെ പ്രത്യേക ഓണപ്പതിപ്പ് 'ഫണ്ണി നൈറ്റ്‌സ് ഓണപ്പൂരം' ശനിയാഴ്ച ഏഴു മണിക്കു പ്രേക്ഷകരുടെ മുന്നിലെത്തും. പ്രശസത നടനും കോമേഡിയനുമായ സൂരാജ് സുരാജ് വെഞ്ഞാറമൂട് ഒരിടവേളക്ക് ശേഷം മിനിസ്‌ക്രീനില്‍ അവതാരകനായെത്തുന്നൂ എന്നതാണ് ഫണ്ണി നൈറ്റ്‌സിന്റെ പ്രത്യേകത.

നടന്മാരായ രമേശ് പിഷാടരടിയും ശ്രീനാഥ് ഭാസിയെയും കൂടാതെ സരിഗമപ ഫൈനലിസ്റ്റുകളായ ലിബിന്‍, അശ്വിന്‍, ജാസിം, ശ്വേത, ശ്രീജിഷ്, കീര്‍ത്തന, അക്ബര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ് ഷോ. സരിഗമപ ഫിനാലെ താരങ്ങളുടെ വീണ്ടുമൊരു ഒത്തൊരുമിക്കല്‍ വേദി കൂടിയാണ് 'ഫണ്ണി നൈറ്റ്‌സ് ഓണപ്പൂരം.

ഓഗസ്റ്റ് 30ന് ഞായറാഴ്ച ഓണം ബംപറിന്റെ രണ്ടാം സ്‌പെഷ്യല്‍ എപിസോഡിനു പുറമെ രണ്ട് ഹിറ്റ് സിനിമകളാണ് പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന 'കുട്ടിമാമ'യുടെ ആഗോള ടിവി റിലീസ് ഉച്ചയ്ക്ക് 12 മണിക്ക് കാണാം. ആസിഫലിയും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തുന്ന 'അവരുടെ രാവുകള്‍' വൈകീട്ട് മൂന്നിന് സംപ്രേഷണം ചെയ്യും.

തിരുവോണ ദിവസമായ ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പ്രണയ ചിത്രമായ 'ടു സ്റ്റേറ്റ്‌സ്' വൈകിട്ട് 3 ന് സംപ്രേഷണം ചെയ്യും. ഇത്തവണ സീ കേരളത്തിന്റെ 'മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം' ആഘോഷങ്ങള്‍ പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാ വിരുന്നാണ് ഒരുക്കുന്നത്.ADARSH R C

Other News in this category4malayalees Recommends