കുവൈത്ത് അമീറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്നു ദിവസത്തെ ദുഖാചരണവും പൊതു അവധിയും

കുവൈത്ത് അമീറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്നു ദിവസത്തെ ദുഖാചരണവും പൊതു അവധിയും
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും ഒപ്പം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശിയ പതാക താഴ്ത്തികെട്ടുകയും ചെയ്യുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് പ്രഖ്യാപിച്ചു.

അവധിക്ക് ശേഷം ഞാറാഴ്ച മുതല്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ദിവാന്‍ റോയല്‍ കോര്‍ട്ടിന്റെ അറിയിപ്പില്‍ പറയുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു.

ആധുനിക കുവൈത്തിന്റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

Related News

Other News in this category



4malayalees Recommends