കുട്ടികള്‍ ആരോഗ്യപരമായി ഫിറ്റാണെങ്കില്‍ സ്‌കൂളില്‍ വരാന്‍ അനുമതി നല്‍കി അബുദാബി

കുട്ടികള്‍ ആരോഗ്യപരമായി ഫിറ്റാണെങ്കില്‍ സ്‌കൂളില്‍ വരാന്‍ അനുമതി നല്‍കി അബുദാബി
ആസ്മ, അലര്‍ജി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങളുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും ക്ലാസ്സുകളിലേക്ക് തിരിച്ചെത്താമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. അബുദാബി എഡ്യൂക്കേഷന്‍, നോളഡ്ജ് വകുപ്പ് (അഡെക്) ആണ് ബുധനാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. ഇത് എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും.

കുട്ടികള്‍ ആരോഗ്യപരമായി ഫിറ്റാണെന്നും ക്ലാസ്സുകളില്‍ പോവുന്നതു കൊണ്ട് കുഴപ്പമില്ലെന്നും കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രമേ കുട്ടികള്‍ ക്ലാസ്സുകളിലേക്ക് വരാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends