ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചു

ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചു
ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിര്‍ത്തികള്‍ അടച്ചിടും. ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചത്.

ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചിടാനാണ് ഇന്ന് നടന്ന സുപ്രിം കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനുവരി 18ന് വൈകുന്നേരം ആറു മണി മുതലാണ് ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചത്. കോവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ വ്യാപിക്കുന്നത് സംബന്ധിച്ച സ്‌പെഷ്യല്‍ ടെക്‌നികല്‍ സംഘത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടല്‍ നീട്ടാന്‍ തീരുമാനമായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും സുപ്രിം കമ്മിറ്റി യോഗത്തില്‍ അവലോകനം ചെയ്തു.

Other News in this category



4malayalees Recommends