സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സിന്റെ ഉത്ഘാടനം മാര്‍ച്ച് 7 ഞായറാഴ്ച

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സിന്റെ ഉത്ഘാടനം മാര്‍ച്ച് 7 ഞായറാഴ്ച
കേരളത്തില്‍ സമാഗതമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സിന്റെ ഉത്ഘാടനം ഈ വരുന്ന ഞായര്‍ മാര്‍ച്ച് 7 യുകെ സമയം ഉച്ചക്ക് ഒരുമണിക്ക്

ബഹുമാനപെട്ട സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ശ്രീ ഇപി ജയരാജന്‍ നിര്‍വഹിക്കും . പ്രസ്തുത ചടങ്ങില്‍ മുഖ്യ പ്രഭാഷകരായി Dr രാജ എന്‍ ഹരിപ്രസാദ് (Researcher, Social Activist, Orator ), സ്വാമി സന്ദീപാനന്ദഗിരി (Founder & Director of the 'Salagramam Public Charitable Trust') എന്നിവര്‍ പങ്കെടുക്കുന്നു. zoom ലൂടെയും facebook ലൂടെയും ആകും പരുപാടി നടത്ത പെടുക.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അതില്‍ ഒരുപാടു കൂടുതലും നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ്. അതെല്ലാം തന്നെ നേരില്‍ കാണാന്‍ കഴിയുന്ന തെളിവുകളായി നമുക്കു മുന്നില്‍ തെളിമയോടെ തിളങ്ങി നില്‍ക്കുന്നു. പ്രകടന പത്രികകള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമല്ല പാലിക്കപ്പെടാനുള്ളതാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്ത ഒരു സര്‍ക്കാര്‍ ആണ് ഇത്. ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സംഘപരിവാര്‍ അജണ്ടകള്‍ അടിച്ചേല്പിക്കുമ്പോള്‍, ഇന്ത്യന്‍ ചരിത്രത്തെ തന്നെ തിരുത്തി എഴുതുവാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഒരു ജനതക്ക് വേണ്ടി മുന്‍പില്‍ നിന്ന് പോരാടിയ ഒരു ഗവണ്മെന്റ് ആണ് കേരളത്തിലെ എല്‍ഡിഫ് ഗവണ്മെന്റ് . അതുകൊണ്ടുതന്നെ ഈ ഗവണ്മെന്റ് ന്റെ തുടര്‍ഭരണം കേരളത്തിന്റെ മാത്രം അല്ല ഇന്ത്യയുടെ തന്നെ മത നിരപേക്ഷമനസ്സുകളുടെ ആവിശ്യമാണ് എന്ന് സമീക്ഷ യുകെ വിലയിരുത്തുന്നു.


മാര്‍ച്ച് 7 നു നടക്കുന്ന പ്രസ്തുത പരുപാടിയില്‍ നിങ്ങള്‍ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പരുപാടി വിജയിപ്പിക്കണം എന്ന് സമീക്ഷ യുകെ നാഷണല്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു .

വാര്‍ത്ത

ഇബ്രാഹിം വാക്കുളങ്ങര

Other News in this category



4malayalees Recommends