അബൂദബി വിമാനത്താവളത്തില്‍ സൗജന്യ കോവിഡ് പരിശോധന

അബൂദബി വിമാനത്താവളത്തില്‍ സൗജന്യ കോവിഡ് പരിശോധന

മറ്റ് രാജ്യങ്ങളില്‍ നിന്ന് അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് അതിവേഗത്തില്‍ ലഭ്യമാകുന്ന സൗജന്യ കോവിഡ് പരിശോധന സൗകര്യം ഏര്‍പ്പെടുത്തി. 90 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. ഏറ്റവും വേഗത്തില്‍ പി.സി.ആര്‍ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നും അബൂദബി സര്‍ക്കാര്‍ ഓഫീസ് അറിയിച്ചു.


പ്രതിദിനം 20,000 യാത്രക്കാരുടെ കോവിഡ് പരിശോധന നടത്താന്‍ ഇവിടെ സൗകര്യമുണ്ട്. വിമാന യാത്രാ നടപടിക്രമങ്ങളും ക്വാറന്റീന്‍ നടപടികളും ഇനി കൂടുതല്‍ സുഗമമാക്കും. പ്യുവര്‍ ഹെല്‍ത്ത്, തമൂഹ് ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സഹകരണത്തോടെയാണ് സൗകര്യം. വിദേശ രാജ്യങ്ങളില്‍ നിന്ന് അബൂദബിയിലെത്തുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്.

വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും പരിശോധന നിര്‍ബന്ധമാണ്. ഇതിനാണ് അതിവേഗ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടെര്‍മിനല്‍ 1, 3 വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും കോവിഡ് പി.സി.ആര്‍ പരിശോധിക്കും. 4,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. 190 ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഫലങ്ങള്‍ മൊബൈല്‍ നമ്പരില്‍ മെസേജ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ പങ്കുവെക്കും.

Other News in this category



4malayalees Recommends