അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേത്

അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേത്
അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോര്‍ട്ട്. കണ്‍സല്‍ട്ടിങ് സ്ഥാപനമായ നൊമഡ് കാപ്പിറ്റലിസ്റ്റ് പുറത്തിറക്കിയ പട്ടികയിലാണ് അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ആയി യു.എ.ഇ.യുടേത് തിരഞ്ഞെടുത്തത്.

കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോകപട്ടികയില്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് 38മതാണ്. 97, 98 സ്ഥാനങ്ങളിലാണ് കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകളുള്ളത്.

ലോക പട്ടികയില്‍ 103മത് ഉള്ള ഒമാനാണ് അറബ് പട്ടികയില്‍ നാലാംസ്ഥാനത്ത്. 105മതുള്ള ബഹ്‌റൈനാണ് പട്ടികയില്‍ അഞ്ചാംസ്ഥാനത്ത്. ലക്‌സംബെര്‍ഗാണ് പട്ടികയില്‍ ഒന്നാമത്. സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം എന്നിവയാണ് പട്ടികയില്‍ പിന്നീടുള്ളത്.

Other News in this category



4malayalees Recommends