പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജന്മാര്‍ ; 5,600 പേനകളും വസ്ത്രങ്ങളും പിടിച്ചെടുത്തു

പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജന്മാര്‍ ; 5,600 പേനകളും വസ്ത്രങ്ങളും പിടിച്ചെടുത്തു
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന വ്യാജ ഉത്പന്നങ്ങള്‍ കുവൈത്തില്‍ പിടികൂടി. ഒരു അറബ് രാജ്യത്തുനിന്ന് വ്യോമ മാര്‍ഗമാണ് ഇവ രാജ്യത്ത് എത്തിച്ചത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.

കുവൈത്ത് കസ്റ്റംസ് ഡയറക്ടര്‍ ജമാല്‍ അല്‍ ജലാവിയുടെ നിര്‍ദേശപ്രകാരമാണ് കര്‍ശന പരിശോധന നടത്തുന്നത്.

നിരോധിത വസ്തുക്കള്‍ രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്താനും കര്‍ശന പരിശോധന നടത്താനുമാണ് കസ്റ്റംസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


Other News in this category4malayalees Recommends