പങ്കാളി കൈമാറ്റ കേസ് ; ഒളിവില്‍ പോയ പാലാ സ്വദേശിയായ പ്രതി പിടിയില്‍ ; യുവതിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരന്‍

പങ്കാളി കൈമാറ്റ കേസ് ; ഒളിവില്‍ പോയ പാലാ സ്വദേശിയായ പ്രതി പിടിയില്‍ ; യുവതിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരന്‍
സമൂഹമാധ്യമ ഗ്രൂപ്പുകള്‍ വഴി ഗ്രൂപ്പുണ്ടാക്കി പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാള്‍ വിദേശത്തേയ്ക്ക് കടന്നുവെന്നാണ് സൂചന.

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരന്‍ പറഞ്ഞത്. ഏകദേശം എട്ടോളം പേരാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒരിക്കല്‍ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാന്‍ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം.

പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തില്‍ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിന് പിന്നില്‍ വന്‍ സംഘമാണുള്ളതെന്നാണ് പോലീസ് പറയുന്നത്. ടെലഗ്രാം, മെസഞ്ചര്‍ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്.

കപ്പിള്‍ മീറ്റ് അപ്പ് കേരള എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് വഴി ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനിടെ കുട്ടികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ പരസ്പര സഹകരണത്തോടെയാണ് കൈമാറ്റമെങ്കില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്.

Other News in this category



4malayalees Recommends