നാഗചൈതന്യയും സാമന്തയും വീണ്ടും ഒന്നിക്കുന്നുവോ? വിവാഹ മോചനത്തെക്കുറിച്ചുള്ള പോസ്റ്റ് നീക്കം ചെയ്ത് നടി

നാഗചൈതന്യയും സാമന്തയും വീണ്ടും ഒന്നിക്കുന്നുവോ? വിവാഹ മോചനത്തെക്കുറിച്ചുള്ള പോസ്റ്റ് നീക്കം ചെയ്ത് നടി
സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു താരദമ്പതികളായ നാഗചൈതന്യയുടെയും സാമന്തയുടെയും വേര്‍പിരിയല്‍. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും വിവാഹമോചന വാര്‍ത്ത കഴിഞ്ഞ വര്‍ഷം അറിയിച്ചത്. വിവാഹമോചനമെന്നത് തങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്നാണ് ഈയിടെ നാഗ് പ്രതികരിച്ചത്. നാഗ് വാഗ്ദാനം ചെയ്ത 200 കോടി രൂപ ജീവനാംശം സാമന്ത നിരസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണോ? എന്ന തരത്തിലുള്ള കിംവദന്തികളും പരക്കുന്നുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കുറിപ്പ് സാമന്ത തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും നീക്കം ചെയ്തതാണ് ആരാധകരില്‍ സംശയമുണര്‍ത്തുന്നത്. എങ്കിലും ഈ നീക്കത്തെ സന്തോഷകരമായ കാര്യമെന്ന രീതിയിലാണ് ആരാധകര്‍ നോക്കിക്കാണുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവിട്ടതിനു ശേഷം കഴിഞ്ഞ വര്‍ഷം നവംബറില്‍ നാഗചൈതന്യയുടെ അച്ഛനും തെലുങ്ക് സൂപ്പര്‍താരവുമായ നാഗാര്‍ജുനയെ സന്ദര്‍ശിച്ചപ്പോളും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. നാഗാര്‍ജ്ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ആണ് നടി എത്തിയത്.Other News in this category4malayalees Recommends