മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു പിന്തുണ അറിയിച്ചു ; ബാലചന്ദ്രകുമാര്‍

മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു പിന്തുണ അറിയിച്ചു ; ബാലചന്ദ്രകുമാര്‍
നടന്‍ ദിലീപിനെതിരെ തന്റെ വെളിപ്പെടുത്തലുകള്‍ക്ക് മലയാളത്തിലെ നിരവധി താരങ്ങളുടെ പിന്തുണ ലഭിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്നും ഇദ്ദേഹം പറഞ്ഞു.

'മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,' ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരെ ഇന്ന് മുതല്‍ മൂന്നുദിവസം ചോദ്യം ചെയ്യും.

Other News in this category4malayalees Recommends