'അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണ്'; ആറാട്ട് ആരാധകന്റെ മുന്നില്‍ പെട്ട് അര്‍ജുന്‍ അശോകന്‍

'അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണ്'; ആറാട്ട് ആരാധകന്റെ മുന്നില്‍ പെട്ട് അര്‍ജുന്‍ അശോകന്‍
മോഹന്‍ലാലിന്റെ ആറാട്ട് സിനിമയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കിയുടെത്. 'ലാലേട്ടന്‍ ആറാടുകയാണ്' എന്ന പ്രതികരണവുമായി സന്തോഷ് വിവിധ ചാനലുകളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും എത്തിയിരുന്നു.

ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്‍െ തിയേറ്റര്‍ റെസ്‌പോണ്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്. അര്‍ജുന്‍ അശോകന്‍ നായകനായ 'മെമ്പര്‍ രമേശന്‍, ഒമ്പതാം വാര്‍ഡ്' എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞുള്ള പ്രതികരണ വീഡിയോയിലാണ് സന്തോഷ് എത്തിയത്.

സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ ശേഷം അര്‍ജുന്‍ മാധ്യമങ്ങളോട് സംസാരിക്കവെ സന്തോഷ് വര്‍ക്കിയും അടുത്തുണ്ടായിരുന്നു. അര്‍ജുന്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അര്‍ജുനെ ചേര്‍ത്തുനിര്‍ത്തി സന്തോഷ് വര്‍ക്കി പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

'യുവനടന്‍മാരില്‍ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്. അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണ്' എന്നാണ് അര്‍ജുന്‍നെ കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞത്.

'സന്തോഷം, ആറാടുകയാണ്' എന്നായിരുന്നു അര്‍ജുന്റെ മറുപടി. രസകരമായ വീഡിയോ ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മെമ്പര്‍ രമേശന്‍ തിയേറ്ററുകല്‍ലെത്തിയത്.


Other News in this category4malayalees Recommends