'അജിത്ത് സാര്‍ ഓടി വന്ന് കാലില്‍ വീഴുന്നു, അത് ആരാണെന്ന് മനസിലായപ്പോള്‍ എന്റെ കിളി പോയി'; ധ്രുവന്‍ ധ്രുവ്

'അജിത്ത് സാര്‍ ഓടി വന്ന് കാലില്‍ വീഴുന്നു, അത് ആരാണെന്ന് മനസിലായപ്പോള്‍ എന്റെ കിളി പോയി'; ധ്രുവന്‍ ധ്രുവ്
അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ സംവിധാനം ചെയ്യുന്ന വലിമൈ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ മലയാളി സാന്നിദ്ധ്യമാണ് പേളി മാണിയും ധ്രുവന്‍ ധ്രുവും സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി ധ്രുവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ധ്രുവന്റെ വാക്കുകളിങ്ങനെ

'ഹൈദരാബാദില്‍ ഒരു ഗോഡൌണില്‍ ഷൂട്ട് നടക്കുമ്പോള്‍ അവിടേക്ക് നിമ്മാതാവ് ബോണി കപൂര്‍ വന്നു. പക്ഷേ അത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. നല്ല സൈസുള്ള ഒരു വ്യക്തി വന്ന് സംവിധായകന്റെ അടുത്തുള്ള കസേരയില്‍ നല്ല കോണ്‍ഫിഡന്‍സോടെ ഇരിക്കുന്നത് കണ്ടപ്പോഴാണ് സിനിമയുമായി അത്രമേല്‍ ബന്ധമുള്ള ആരോ ആണെന്ന തോന്നലുണ്ടായത്.

കുറച്ച് കഴിഞ്ഞപ്പോള്‍ അജിത്ത് സാര്‍ ഓടി വന്ന് അദ്ദേഹത്തിന്റെ കാലില്‍ വീണു. അപ്പോ എന്റെ കിളി പോയി. ഞാന്‍ വിചാരിച്ച ആരുമല്ല, ഇത് വേറെ ആരോ ആണെന്ന് മനസിലായി.'

ഇതാരാ എന്ന് ചോദിച്ചപ്പോഴാണ് അത് ബോണി കപൂറാണ് എന്ന് മനസിലായത്. അദ്ദേഹം തിരക്കിയിരുന്നു. പെട്ടെന്ന് മനസിലാവില്ല. ഫുള്‍ മാസ്‌ക് വെച്ച് മുഖം പാതിയും കവര്‍ ചെയ്ത് സഹിക്കാനാകാത്ത തണുപ്പ് കാരണം തലവഴി ഹുഡിയുമിട്ട് നില്‍ക്കുന്ന തന്നെ മനസിലാവില്ലല്ലോ.Other News in this category4malayalees Recommends