ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ

ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ
വിമാന യാത്രയ്ക്ക് ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 115 സെ. മീറ്ററാണ് ഒരു ബാഗോജിന്റെ പരമാവധി വലുപ്പം.

അതേ സമയം, ലേഡീസ് ബാഗും ലാപ്‌ടോപ് ബാഗും പോലുള്ളവ അധികമായി കരുതാം. ബ്ലാങ്കറ്റ്, ഓവര്‍ കോട്ട്, കാമറ, ബെനോകുലര്‍, വാക്കിങ് സ്റ്റിക്, കുട,മടക്കാവുന്ന വീല്‍ച്ചെയര്‍, ക്രച്ചസ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിയ വസ്തുക്കള്‍ എന്നിവ അധികമായി കരുതാം. ഈ വസ്തുക്കള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ഒന്നിലധികം പീസ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ഇന്ത്യ അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends