മയക്കുമരുന്ന് കടത്ത് ; 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും

മയക്കുമരുന്ന് കടത്ത് ;  10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും
നേന്ത്രപ്പഴപ്പെട്ടിയില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും.യു എ ഇയില്‍ വിസിറ്റ് വിസയില്‍ വന്ന ഇയാളുടെ ലഗേജില്‍ നേന്ത്രപ്പഴം സൂക്ഷിച്ച പെട്ടിയില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ഇയാളെ പിടി കൂടിയത്. ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ലഗേജില്‍ ലഹരിവസ്തുവാണെന്ന് സ്ഥിരീകരിച്ചു.

നാട്ടിലുള്ള സുഹൃത്തില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണ് പെട്ടിയെന്നും ഈ പദാര്‍ത്ഥം യുഎഇയില്‍ നിരോധിച്ചതായി തനിക്ക് അറിയില്ലെന്നുമാണ് ഇയാളുടെ വാദം. ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തിയേക്കും.

Other News in this category



4malayalees Recommends