തനിക്കെതിരെയുള്ള കേസ് സിപിഎമ്മിന്റെ ഗൂഢാലോചന; സത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: പി സി ജോര്‍ജ്ജ്

തനിക്കെതിരെയുള്ള കേസ് സിപിഎമ്മിന്റെ ഗൂഢാലോചന; സത്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: പി സി ജോര്‍ജ്ജ്
സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണങ്ങളെ തുടര്‍ന്ന് കേസെടുത്തിരിക്കുന്നത് സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. തെറ്റുകാരന്‍ അല്ലെന്ന് പാര്‍ട്ടിക്കാരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. പുറത്തുവിട്ട കത്തില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നിട്ടും തനിക്കെതിരെ കേസെടുത്തിരിക്കുന്നത് സിപിഎമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. വിഷയത്തില്‍ സത്യമെന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് ഇന്ന് സിപിഎം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷിനും പി സി ജോര്‍ജ്ജിനുമെതിരെ കെ ടി ജലീല്‍ നല്‍കിയ പരാതി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സര്‍ക്കാരിന് എതിരെ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.

സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനും എതിരെ കേസെടുക്കണമെന്ന തീരുമാനം ഡി.ജി.പി അനില്‍കാന്തിനെയും എ.ഡി.ജി.പി വിജയ് സാഖറയെയും വിളിച്ച് വരുത്തി മുഖ്യമന്ത്രിയാണ് അറിയിച്ചത്. എഡിജിപി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനും പുതിയ അന്വേഷണ സംഘത്തിലുണ്ടാകും. ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്വപ്നയുടെയും പി സി ജോര്‍ജിന്റെയും വാര്‍ത്താസമ്മേളനങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കും. സോളാര്‍ കേസിലെ പ്രതിയായ സരിതയെയും ചോദ്യം ചെയ്യും.

Other News in this category



4malayalees Recommends