എസ്ഡിപിഐ ഫ്‌ളക്‌സ് കീറിയെന്ന പേരില്‍ ആള്‍ക്കൂട്ട ആക്രമണം, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെന്നും എഫ്‌ഐആര്‍ ; ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍

എസ്ഡിപിഐ ഫ്‌ളക്‌സ് കീറിയെന്ന പേരില്‍ ആള്‍ക്കൂട്ട ആക്രമണം, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെന്നും എഫ്‌ഐആര്‍ ; ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍
ബാലുശ്ശേരിയില്‍ !ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 29 പേ!ര്‍ക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്. കസ്റ്റഡിയില്‍ ഉളളവരുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണി മുതല്‍ മൂന്നര വരെ സംഘം തന്നെ മര്‍ദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. എസ് ഡി പി ഐ, ലീഗ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജിഷ്ണുപറയുന്നതിങ്ങനെ

'സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലെ സത്യവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസിലാക്കണം. ഇന്നലെ 12 മണി മുതല്‍ മൂന്നര വരെ എസ്ഡിപിഐലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇന്നലെ എന്റെ ബെര്‍ത്ത് ഡേയായിരുന്നു. കേക്ക് വാങ്ങി രാത്രി കട്ട് ചെയ്യണം. സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ്. കൂട്ടാന്‍ വേണ്ടിയിട്ട്.'' ''അവിടെ എത്തി ബൈക്ക് നിര്‍ത്തിയപ്പോള്‍ മൂന്ന് പേര്‍ പാലോളി മുക്കില്‍ നിന്ന് താഴേക്ക് വന്നു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഫ്രണ്ടിനെ കാത്ത് നില്‍ക്കുകയാണെന്ന് പറഞ്ഞു. അപ്പോള്‍ നടുവില്‍ നിന്ന ആള്‍, പേര് അറിയില്ല, കണ്ടാല്‍ അറിയാം, അയാള്‍ ചാടി വീണ് വണ്ടിയുടെ കീ എടുത്ത് പോക്കറ്റിലിട്ടു. തരാന്‍ പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്ന് പറഞ്ഞു. ചാവി വേണമെങ്കില്‍ താഴേക്ക് വരണമെന്ന് പറഞ്ഞു. വീട്ടിലെ വണ്ടിയായത് കൊണ്ട് ന്യൂട്രലാക്കി താഴേക്ക് പോയി. അലേക എത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് അഞ്ച് ചെക്കന്‍മാര്‍, കണ്ടാല്‍ അറിയാം, രണ്ട് പേരുടെ പേരും അറിയാം. എല്ലാവരും കൂടി ചാടി വീണു, ആദ്യത്തെ മൂന്നു പേരും ഈ അഞ്ച് പേരും കൂടി വളഞ്ഞിട്ട് ചോദിച്ചു, പ്രദേശത്തെ എസ്ഡിപിഐയുടെയും ലീഗിന്റേയും കൊടിമരങ്ങള്‍ നശിപ്പിക്കുന്നത് ആരാണെന്ന്. അറിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ തിരിച്ച് പറഞ്ഞു, അറിയില്ലെങ്കില്‍ ഞങ്ങള്‍ പറഞ്ഞ് തരാം. ഞങ്ങള്‍ പറയുന്നത് പോലെ തന്നെ പറയണമെന്ന്. അല്ലെങ്കില്‍ അനുഭവിക്കുമെന്ന് പറഞ്ഞു. ആദ്യം കാര്യമാക്കിയില്ല.''

അറിയില്ലെങ്കില്‍ പറഞ്ഞു തരാം, നിന്റെ പാര്‍ട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറയണം. വീഡിയോ ഓണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്ത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു. വന്നവരില്‍ ചിലര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിച്ചത്. എന്നാല്‍ പൊലീസിനെയും അവര്‍ ഭീഷണിപ്പെടുത്തി. മര്‍ദിച്ച ആളുകളെ കണ്ടാല്‍ തിരിച്ചറിയും. ചിലര്‍ നാട്ടിലുളളവരാണ് മറ്റുചിലര്‍ പുറത്ത് നിന്നും എത്തിയവരാണ്''.

Other News in this category



4malayalees Recommends