മരിച്ചാല്‍ കൂടെ വേണം! തന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ ഏക മകള്‍ ആനിയെ ചുമതല ഏല്‍പ്പിച്ചത് രാജ്ഞി തന്നെ; ലണ്ടനിലേക്കുള്ള മടക്കയാത്രയില്‍ അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച് മകള്‍ ആനി; തലസ്ഥാനത്തേക്കുള്ള വിമാനയാത്രയിലും പ്രിന്‍സസ് റോയല്‍ ഒപ്പമുണ്ടാകും

മരിച്ചാല്‍ കൂടെ വേണം! തന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ ഏക മകള്‍ ആനിയെ ചുമതല ഏല്‍പ്പിച്ചത് രാജ്ഞി തന്നെ; ലണ്ടനിലേക്കുള്ള മടക്കയാത്രയില്‍ അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച് മകള്‍ ആനി; തലസ്ഥാനത്തേക്കുള്ള വിമാനയാത്രയിലും പ്രിന്‍സസ് റോയല്‍ ഒപ്പമുണ്ടാകും

ബ്രിട്ടീഷ് രാജ്ഞി വിടവാങ്ങിയ ശേഷം അവസാനയാത്രയുടെ ആദ്യ പാദത്തില്‍ ഒപ്പമുണ്ടായത് ഏക മകള്‍ ആനി രാജകുമാരിയാണ്. ബാല്‍മൊറാലില്‍ നിന്നും എഡിന്‍ബര്‍ഗിലേക്കുള്ള ആറ് മണിക്കൂര്‍ യാത്രയില്‍ തന്നെ അനുഗമിക്കാനായി മകളെ നിയോഗിച്ചത് രാജ്ഞി തന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


72-കാരിയായ പ്രിന്‍സസ് റോയല്‍ ദുഃഖം അടക്കിപ്പിടിച്ചാണ് ശവമഞ്ചം വഹിച്ചുള്ള വാഹനത്തിന് പിന്നില്‍ റോയല്‍ ബെന്റ്‌ലെയില്‍ ഭര്‍ത്താവ് വൈസ് അഡ്മിറല്‍ സര്‍ തിമോത്തി ലോറന്‍സിനൊപ്പം സഞ്ചരിച്ചത്. രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളുടെ ഒരുക്കങ്ങളൊന്നും സാഹചര്യത്തിനൊത്ത് പൊടുന്നനെ തീരുമാനിച്ചവയല്ല.

അതുകൊണ്ട് തന്നെ തന്റെ മരണശേഷം ശവമഞ്ചത്തെ അനുഗമിക്കാന്‍ മകളെ ചുമതലപ്പെടുത്തിയത് രാജ്ഞി നേരിട്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമ്മയുടെ ശവമഞ്ചം ലണ്ടനിലേക്ക് പറക്കുമ്പോഴും വിമാനത്തില്‍ ആനി രാജകുമാരിയാണ് ഒപ്പമുണ്ടാകുകയെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.

എഡിന്‍ബര്‍ഗില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ സ്‌കോട്ട്‌ലണ്ട് ചാപ്പല്‍ റോയല്‍ ഡീന്‍ വെരി റവ. പ്രൊഫസര്‍ ഡേവിഡ് ഫെര്‍ഗൂസനും ഉണ്ടാകും. വെസ്റ്റ് ലണ്ടന്‍ റൂയിസ്ലിപ്പിലെ ആര്‍എഎഫ് നോര്‍ത്തോള്‍ട്ടിലാണ് വിമാനം ഇറങ്ങുക. ഇവിടെ നിന്നും ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ഭൗതീകശരീരം എത്തിക്കും.

രാജകുടുംബത്തിലെ കഠിനാധ്വാനം ചെയ്യുന്ന സീനിയര്‍ റോയല്‍സില്‍ ഒരാളാണ് ആനി. ഇതിനകം ബ്രിട്ടീഷ് രാജകുടുംബത്തിനായി 20,000 ഔദ്യോഗിക പരിപാടികള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അടുത്ത വ്യക്തിയാണ് ഇവര്‍.
Other News in this category



4malayalees Recommends