ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് സ്ഥാപിക്കാനുള്ള നീക്കം ലേബര്‍ പാര്‍ട്ടി തുടങ്ങി. നാലു വര്‍ഷത്തേക്ക് 262 മില്യണ്‍ ഡോളര്‍ ചെലവിട്ട് കുറവുകളില്ലാത്ത പദ്ധതിയാണ് ഒരുക്കുന്നത്. ഇതിനുള്ള ബില്ല് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പദ്ധതിയ്ക്ക് പിന്തുണ ലഭിച്ചാല്‍ നാഷണല്‍ ആന്റി കറപ്ഷന്‍ കമ്മീഷന്‍ എന്ന പേരിലാകും അറിയപ്പെടുക.
പൊതുമേഖലയില്‍ നടക്കുന്ന അഴിമതിയെ സംബന്ധിച്ച് അന്വേഷണം നടത്തുകയാണ് ആന്റി കറപ്ഷന്‍ കമ്മിഷന്റെ ലക്ഷ്യം .
അഴിമതിക്കാര്‍ പേടിക്കണമെന്നും ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് വിപുലമായ അധികാരം നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തോടെയാകും ഇതു നടപ്പാക്കുകയെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ബട്ടന്‍ പിന്തുണ നല്‍കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ്ങുകള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയോ തൃപ്തിപ്പെടത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതു മേഖലയിലെ അഴിമതി പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യം തന്നെയാണ്. കമ്മീഷന് വിപുലമായ അധികാരം നല്‍കുന്നതോടെ അഴിമതി കുറയുമെന്നാണ് വിലയിരുത്തല്‍