നിയന്ത്രണം വിട്ട മകള്‍ 7 കത്തി ഉപയോഗിച്ച് അമ്മയെ 100 തവണ കുത്തി; കൊലപാതക കേസില്‍ 21 വര്‍ഷത്തെ ശിക്ഷ കൂടിപ്പോയി; വികലാംഗത്വം പരിഗണിച്ച് ഇളവ് വേണമെന്ന് അപ്പീല്‍

നിയന്ത്രണം വിട്ട മകള്‍ 7 കത്തി ഉപയോഗിച്ച് അമ്മയെ 100 തവണ കുത്തി; കൊലപാതക കേസില്‍ 21 വര്‍ഷത്തെ ശിക്ഷ കൂടിപ്പോയി; വികലാംഗത്വം പരിഗണിച്ച് ഇളവ് വേണമെന്ന് അപ്പീല്‍

സിഡ്‌നിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകള്‍ ശിക്ഷ കൂടിപ്പോയെന്ന് പരാതിപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിച്ചു. 57-കാരിയായ റീതാ കാമിലേറിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് മകള്‍ ജെസിക്കാ കാമിലേറിയെ 21 വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്ക് വിധിച്ചത്.


2019 ജൂലൈയില്‍ സെന്റ് ക്ലെയറിലെ കുടുംബവീട്ടിലായിരുന്നു കൊലപാതകം. കാമിലേറി ഏഴ് കത്തികള്‍ ഉപയോഗിച്ച് നൂറോളം തവണയാണ് അമ്മയെ കുത്തിയത്. ആഞ്ഞുകുത്തലില്‍ നാല് കത്തികള്‍ ഒടിഞ്ഞ് പോയിരുന്നു. എന്‍എസ്ഡബ്യു സുപ്രീംകോടതി കൊലപാതക കേസിലാണ് വിചാരണ നടത്തിയതെങ്കിലും നരഹത്യയായി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

എന്നാല്‍ അക്രമം നടക്കുന്ന സമയത്ത് തന്റെ നിയന്ത്രണം നഷ്ടമായെന്ന സംഗതി പരിഗണിക്കാതെയാണ് ശിക്ഷ വിധിച്ചതെന്നാണ് 28-കാരി കോര്‍ട്ട് ഓഫ് ക്രിമിനല്‍ അപ്പീലിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. 21 വര്‍ഷവും, ഏഴ് മാസവും നീളുന്ന ശിക്ഷയില്‍ ആദ്യ 16 വര്‍ഷവും, രണ്ട് മാസവും പരോള്‍ ഇല്ലാതെ അനുഭവിക്കാനായിരുന്നു വിധി.

തന്റെ കക്ഷി മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ അരികിലായിരുന്നുവെന്നാണ് ഇവരുടെ അഭിഭാഷകന്‍ അപ്പീല്‍ കോടതിയില്‍ വാദിക്കുന്നത്. ശിക്ഷയില്‍ ഇക്കാര്യം പ്രതിഫലിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ക്രൗണ്‍ വാദത്തിനെതിരെ നീങ്ങിയിട്ടുണ്ട്.
Other News in this category4malayalees Recommends