കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജരുടെ കൊലപതകം ; തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജരുടെ കൊലപതകം ; തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജരെ തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് അന്വേഷണ സംഘം. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുളള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്‌ലീന്‍ കൗര്‍, അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, ഇവരുടെ ബന്ധു 39 കാരനായ അമന്‍ദീപ് സിംഗ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഹൈവേ 59ലെ 800 ബ്ലോക്കില്‍ നിന്നാണ് ഇവരെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്.

മൃതദേഹങ്ങള്‍ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തില്‍ 48കാരനായ ജീസസ് സല്‍ഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചിരുന്നു. ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Chilling Video Shows Kidnapping Of Indian-Origin Family, Later Found Dead

കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്ന സമയത്തെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ജ്‌സദീപിനെയും അമന്‍ദീപ് സിംഗിനെയും ഒരുമിച്ച് കൈകെട്ടിയ നിലയില്‍ കൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം. തോക്കിന്‍ മുനയില്‍ പ്രതി ജസ്ലീനെയും കുഞ്ഞിനെയും കൊണ്ടുപോകുന്നതും കാണാം.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന അഗ്‌നിക്കിരയായതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ പുറത്തായത്. അമന്‍ദീപ് സിംഗിന്റേതായിരുന്നു കത്തിയ കാര്‍. ഇയാളുടെ വീട്ടില്‍ ആരുമില്ലാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ഒരു ബന്ധുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വീട്ടുകാരെ കാണാതായതായി കണ്ടെത്തി. ഇവരുടെ വീട്ടിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച സെക്യൂരിറ്റി ഫൂട്ടേജുകള്‍ തട്ടിക്കൊണ്ടുപോകല്‍ നടന്നതായി വെളിപ്പെടുത്തി. ഇതോടെ അന്വേഷണം വ്യാപകമാവുകയും എഫ്ബിഐയും മറ്റ് ഏജന്‍സികളും അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. തോട്ടത്തിനടുത്തുള്ള ഒരു കര്‍ഷകത്തൊഴിലാളി ഇന്നലെ വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ പൊലീസില്‍ ബന്ധപ്പെടുകയും ചെയ്തു. എല്ലാ മൃതദേഹങ്ങളും അടുത്തടുത്താണ് കണ്ടെത്തിയത്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളാണ് ഇവര്‍. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാര്‍ഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മില്‍ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.

Other News in this category4malayalees Recommends