വെര്‍ജീനിയ യൂണിവേഴ്‌സിറ്റിക്ക് സമീപം വെടിവയ്പ്പ് ; എട്ടുപേര്‍ക്ക് പരുക്ക് ; യുവാവ് അറസ്റ്റില്‍

വെര്‍ജീനിയ യൂണിവേഴ്‌സിറ്റിക്ക് സമീപം വെടിവയ്പ്പ് ; എട്ടുപേര്‍ക്ക് പരുക്ക് ; യുവാവ് അറസ്റ്റില്‍
ജെയിംസ് മാഡിസന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഞായറാഴ്ച രാവിലെ നടന്ന വെടിവയ്പ്പില്‍ എട്ടുപേര്‍ക്ക് വെടിയേറ്റതായി വെര്‍ജീനിയ ഹാരിസണ്‍ബര്‍ഗ് പൊലീസ് അറിയിച്ചു.

വെടിവച്ചുവെന്ന് സംശയിക്കുന്ന യുവാവിനെ ഞായറാഴ്ച വൈകീട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള അപാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ കൂടിനിന്നവരുടെ നേര്‍ക്കാണ് യുവാവ് വെടിയുതിര്‍ത്തത്.

വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.

വെടിവയ്പ്പിന് പ്രേരിപ്പിച്ച ഘടകമെന്തെന്നോ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നോ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends