യുഎസില്‍ ഗ്യാസ് വില നിയന്ത്രിക്കാന്‍ നീക്കം ; ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രീതി നേടിയെടുക്കാനുള്ള ശ്രമത്തില്‍

യുഎസില്‍ ഗ്യാസ് വില നിയന്ത്രിക്കാന്‍ നീക്കം ; ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രീതി നേടിയെടുക്കാനുള്ള ശ്രമത്തില്‍
ഇടക്കാല തിരഞ്ഞെടുപ്പില്‍ എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന ഗ്യാസ് വിലയില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ നീക്കം. ഫെഡറല്‍ പെട്രോളിയം റിസര്‍വില്‍ നിന്നും ഡിസംബറില്‍ 15 മില്യണ്‍ ബാരല്‍ നല്‍കുമെന്ന് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മാര്‍ച്ചു മാസം ഫെഡറല്‍ റിസര്‍വില്‍ നിന്നും 180 മില്യണ്‍ ബാരല്‍ ഓയിലാണ് മാര്‍ക്കറ്റില്‍ എത്തിച്ചത്. ഇതേ സമയം ഫെഡറല്‍ റിസര്‍വിലുണ്ടായിരുന്ന നാനൂറ് മില്യണ്‍ ബാരല്‍ ഓയിലാണ്. പുറത്തു നിന്നും കൂടുതല്‍ ബാരല്‍ ഓയില്‍ ഇറക്കുമതി ചെയ്യാനും ബൈഡന്‍ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നവംബര്‍ എട്ടിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് നിര്‍ണ്ണായകമാണ്. സെനറ്റില്‍ ഭൂരിപക്ഷം ഇല്ലാത്ത പാര്‍ട്ടിക്ക് നിയമ നിര്‍മ്മാണത്തിന് കൂടുതല്‍ സീറ്റുകള്‍ വേണം. ഇതിനായി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും.

Other News in this category4malayalees Recommends