നടിയുമായി പ്രണയത്തിലായിരുന്നു, പക്ഷെ എന്നെ ഒഴിവാക്കി ; വെളിപ്പെടുത്തി റഹ്മാന്‍

നടിയുമായി പ്രണയത്തിലായിരുന്നു, പക്ഷെ എന്നെ ഒഴിവാക്കി ; വെളിപ്പെടുത്തി റഹ്മാന്‍
സിനിമാ കരിയറിന്റെ ആദ്യകാലത്ത് തനിക്ക് ഒരു നടിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. എനിക്ക് ഒരു നടിയുമായി പ്രണയമുണ്ടായിരുന്നു. വണ്‍വേ അല്ല പരസ്പരമുള്ള പ്രണയം തന്നെ. പിന്നീട് പലവിധ കാരണങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞു. അവള്‍ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു.

ഞാന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചയാള്‍ക്ക് ജീവിതത്തില്‍ ഒരുപാട് മാറ്റം വന്നു. അവള്‍ തനിക്ക് കരിയറില്‍ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞ് ബന്ധത്തില്‍ നിന്ന് താനേ പിന്നോട്ട് പോയി.

അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയില്‍ കാണുമ്പോലെ തന്നെ ഞാന്‍ വിഷാദത്തിലായി. പിന്നെ കുറച്ചുകാലം എനിക്ക് വിവാഹം വേണ്ടെന്ന മൈന്‍ഡായിരുന്നു. അപ്പോഴാണ് മെഹറുന്നീസ ജീവിതത്തിലേക്ക് വന്നത്.'

ഒരു കാലത്ത് തിളങ്ങി നിന്നിരുന്നെങ്കിലും പിന്നീട് കരിയറില്‍ നിന്ന് പിന്നോക്കം പോയതിന്റെ കാരണവും അദ്ദേഹം പങ്കുവെച്ചു.

'അത് തന്റെ കൈയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാണെന്നാണ് റഹ്മാന്‍ നല്‍കിയ മറുപടി. എന്റെ പിആര്‍ വര്‍ക്ക് വളരെ മോശമായിരുന്നു. ഞാന്‍ സീരിയസ് ആയിരുന്നില്ല. കരിയറില്‍ ഒട്ടും ഫോക്കസ് ചെയ്തതുമില്ല. മലയാളത്തില്‍ സൂപ്പറായി നില്‍ക്കുന്ന സമയത്താണ് തമിഴിലേക്ക് പോവുന്നത്. അവിടുന്ന് തെലുങ്കിലേക്ക് പോയി. എവിടെയും ഞാന്‍ ഉറച്ച് നിന്നില്ല. ആരെങ്കിലും നല്ലൊരു വേഷവുമായി വന്നാല്‍ ഞാന്‍ അങ്ങോട്ട് പോവും. കരിയര്‍ ഒട്ടും പ്ലാന്‍ ചെയ്തിരുന്നില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends