ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ കാനഡയില്‍ കുത്തേറ്റ് മരിച്ചു; 17 വയസ്സുള്ള പ്രതി അറസ്റ്റിലായി

ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ കാനഡയില്‍ കുത്തേറ്റ് മരിച്ചു; 17 വയസ്സുള്ള പ്രതി അറസ്റ്റിലായി

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 18-കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു. ഇവിടുത്തെ ഒരു ഹൈസ്‌കൂളിലെ പാര്‍ട്ടിംഗ് ഏരിയയില്‍ വെച്ചാണ് കൊലപാതകം നടന്നത്.


മെഹക്പ്രീക് സേത്തിയെന്ന കൗമാരക്കാരനാണ് ഇരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സറേയിലെ താമാനാവിസ് സെക്കന്‍ഡറി സ്‌കൂളിന്റെ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു സംഭവം. 17-കാരനുമായി അടി ഉണ്ടാകുകയും, അതിന് ശേഷം കത്തിക്കുത്ത് നടക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളിന്റെ പാര്‍ക്കിംഗ് ലോട്ടിലാണ് അടിപിടി ഉണ്ടായതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചു. എന്നാല്‍ കേസിലെ ഇരയായ സേത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

സംഭവം അറിഞ്ഞെത്തിയ അധികൃതര്‍ ഉടന്‍ തന്നെ ഇരയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Other News in this category4malayalees Recommends