'ഒരു അഡാറ് ലവ്' തനിക്ക് മൈലേജ് തന്നിട്ടില്ല ; പ്രിയ വാര്യര്‍

'ഒരു അഡാറ് ലവ്' തനിക്ക് മൈലേജ് തന്നിട്ടില്ല ; പ്രിയ വാര്യര്‍
'ഒരു അഡാറ് ലവ്' തനിക്ക് മൈലേജ് തന്നിട്ടില്ലെന്ന് നടി പ്രിയ വാര്യര്‍. ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്. അതുകൊണ്ട് തന്നെ ഇനി നന്നായി പെര്‍ഫോം ചെയ്യണമെന്നും ആളുകള്‍ ഇഷ്ടപ്പെടുന്ന അഭിനയ സാധ്യതയുള്ള സിനിമ ചെയ്യണമെന്നുമാണ് ആഗ്രഹം എന്നാണ് പ്രിയ പറയുന്നത്.

അഡാര്‍ ലവ് അല്ല തനിക്ക് മൈലേജ് തന്നത്. അതിലെ രണ്ട് സീനുകള്‍ മാത്രമാണ് മൈലേജ് ഉണ്ടാക്കിയത്. കണ്ണ് ഇറുക്കുന്ന സീനും പിന്നെ ഗണ്‍ സീനുമാണത്. ആ രണ്ട് സീനും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസ് ചെയ്തത്. രണ്ടും ഭയങ്കര വൈറലായത് കൊണ്ടാണ് വലിയ മൈലേജ് കിട്ടിയത്.

അഡാര്‍ കഴിഞ്ഞതിന് ശേഷം ഇനി സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് അത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതായിരിക്കണം എന്ന് ചിന്തിച്ചിരുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതും അഭിനയ സാധ്യത ഉള്ളതുമായ സിനിമയായിരിക്കണം ഇനി ചെയ്യേണ്ടതെന്ന് താന്‍ വിചാരിച്ചിരുന്നു.

ആദ്യ സിനിമയുടെ ഇമേജ് മുഴുവനായും ബ്രേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തന്റെ സ്വപ്നം നല്ല നടിയാവുക എന്നതാണ്. അഭിനയത്തിലൂടെ അറിയപ്പെടണം എന്നായിരുന്നു ആഗ്രഹം. അത്രയും നല്ല കഥാപാത്രം വന്നാലെ ഇനി അഭിനയിക്കുന്നുള്ളു എന്ന തീരുമാനത്തിലായിരുന്നു.

Other News in this category



4malayalees Recommends