നഗ്ന ബീച്ചായി ബോണ്ടി! ശരീരത്തില്‍ തുണിയുടെ ഭാരമില്ലാതെ ആളുകള്‍ അണിനിരന്നത് സ്‌പെന്‍സര്‍ ടുണിക്കിന്റെ സിഡ്‌നി ഇന്‍സ്റ്റലേഷന് വേണ്ടി

നഗ്ന ബീച്ചായി ബോണ്ടി! ശരീരത്തില്‍ തുണിയുടെ ഭാരമില്ലാതെ ആളുകള്‍ അണിനിരന്നത് സ്‌പെന്‍സര്‍ ടുണിക്കിന്റെ സിഡ്‌നി ഇന്‍സ്റ്റലേഷന് വേണ്ടി

ചരിത്രത്തില്‍ ആദ്യമായി ബോണ്ടി ബീച്ച് നഗ്ന ബീച്ചായി പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ആയിരക്കണക്കിന് പേര്‍ നഗ്നശരീരം പ്രദര്‍ശിപ്പിച്ച് പുലര്‍കാലത്ത് തന്നെ ബീച്ചിലെത്തിയത്. ആര്‍ട്ടിസ്റ്റ് സ്‌പെന്‍സര്‍ ടുണിക്കിന്റെ പുതിയ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റലേഷന് വേണ്ടിയായിരുന്നു ഇത്.


ബീച്ചില്‍ നഗ്നപ്രദര്‍ശനം അനുവദിക്കാന്‍ പ്രത്യേക നിയമമാറ്റം ആവശ്യമായി വന്നിരുന്നു. രാവിലെ 10 മണിക്കൂള്ളില്‍ ബോണ്ടിയില്‍ നഗ്നരാകാനും, ഇതിന് ശേഷം വസ്ത്രം ധരിച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കാനുമായിരുന്നു നിയമം.

സ്‌കിന്‍ ക്യാന്‍സറിന് എതിരെയാണ് ടുണിക്കിന്റെ പുതിയ ഇന്‍സ്റ്റലേഷന്‍. ഓരോ വര്‍ഷവും സ്‌കിന്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരെ ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി ഓസ്‌ട്രേലിയക്കാരെ പതിവായി ചര്‍മ്മ പരിശോധന നടത്താന്‍ പ്രേരിപ്പിക്കാമെന്ന് ടുണിക്ക് പ്രതീക്ഷിക്കുന്നു.
Other News in this category



4malayalees Recommends