വേരിയബിള്‍ മോര്‍ട്ട്‌ഗേജ് റേറ്റ് ദുരിതം; ഓസ്‌ട്രേലിയയില്‍ വീട് സ്വന്തമാക്കുന്നത് ദുരന്തമായി മാറുന്നത് എന്ത് കൊണ്ട്?

വേരിയബിള്‍ മോര്‍ട്ട്‌ഗേജ് റേറ്റ് ദുരിതം; ഓസ്‌ട്രേലിയയില്‍ വീട് സ്വന്തമാക്കുന്നത് ദുരന്തമായി മാറുന്നത് എന്ത് കൊണ്ട്?

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് ആഗോള തലത്തില്‍ തന്നെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തിലാണ് ഗവണ്‍മെന്റുകള്‍ പലിശ നിരക്കുകളെ ഉപയോഗിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നത്.


ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ലോകത്തില്‍ തന്നെ വീട് സ്വന്തമാക്കാന്‍ കഴിയുന്ന ഏറ്റവും മോശം ഇടങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. വികസിത രാജ്യമാണെങ്കിലും ഓസ്‌ട്രേലിയയിലെ മോര്‍ട്ട്‌ഗേജുകളില്‍ 90 ശതമാനം വരെ വേരിയബിള്‍ രീതിയിലാണ്. ഇത് പലിശ നിരക്കുകളിലെ വര്‍ദ്ധനവിനെ ആശ്രയിക്കാന്‍ ഇടയാക്കും.

ഏപ്രില്‍ മാസത്തിലാണ് രാജ്യത്തെ 40 ശതമാനത്തോളം മോര്‍ട്ട്‌ഗേജുകള്‍ മാത്രമാണ് ഫിക്‌സഡ് ടേമിലേക്ക് ഉള്ളതെന്ന് ആര്‍ബിഎ റിപ്പോര്‍ട്ട് ചെയ്തത്. 2021 നവംബര്‍ വരെ മൂന്ന് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ലോണുകളുടെ റേറ്റ് 1.95% മുതല്‍ 2.1% വരെ ആയിരുന്നു.

എന്നാല്‍ ഈ ഒക്ടോബര്‍ അവസാനം വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 5.18 ശതമാനത്തിലാണുള്ളത്. ഡിസംബറില്‍ വീണ്ടുമൊരു 0.25 ശതമാനം വര്‍ദ്ധനവ് പലിശ നിരക്കുകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിധത്തില്‍ പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ ഹൃസ്വ കാലത്തേക്കുള്ള വേരിയബിള്‍ മോര്‍ട്ട്‌ഗേജുകള്‍ ലോണെടുത്തവര്‍ക്ക് കനത്ത ഭാരമാണ് സമ്മാനിക്കുക.
Other News in this category



4malayalees Recommends