നല്ല അഭിനയം ഷൈനിന്റേത്, പക്ഷേ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്ക്; വിയോജിപ്പ് തുറന്നുപറഞ്ഞ് ഒമര്‍ ലുലു

നല്ല അഭിനയം ഷൈനിന്റേത്, പക്ഷേ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്ക്; വിയോജിപ്പ് തുറന്നുപറഞ്ഞ് ഒമര്‍ ലുലു
അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാള സിനിമയില്‍ പ്രതിഫലം കൂടതല്‍ ലഭിക്കുന്നതെന്ന വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഞാന്‍ വിവാദമുണ്ടാക്കുന്നതല്ല. അത് ഉണ്ടാക്കുന്നതല്ലേ. കറക്ടായി പ്രതികരിക്കുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളും അപ്പോള്‍ വിവാദം ഉണ്ടാകും.'

നല്ലത് പോലെ അഭിനയിക്കുന്ന നടന്മാര്‍ക്കല്ല മലയാളത്തില്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നത്. ഫാന്‍ ഫൈറ്റിന് വേണ്ടി പറയുന്നതല്ല. ഷൈന്‍ ടോം ചാക്കോയേയും ടൊവിനോയേയും എടുത്താല്‍ നന്നായി അഭിനയിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്കാണ്.'ഒമര്‍ പറഞ്ഞു.

'അതുപോലെ ഒരു വീട്ടിലെ തന്നെ രണ്ടുപേരായ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും എടുക്കാം. പൃഥിരാജിലും അഭിനയമികവ് ഇന്ദ്രജിത്തിനാണ്.'മലയാളി സൗന്ദര്യത്തിനാണ് വിലയിടുന്നത് കഴിവിനല്ലെന്ന്. പക്ഷെ തമിഴില്‍ അങ്ങനെയല്ല. ധനുഷ് ഏത് ലെവലിലെത്തിയെന്ന് നോക്കൂ. അതുപോലെ തന്നെയാണ് രജനികാന്തും. മലയാളത്തില്‍ ശമ്പളം അഭിനയത്തിനല്ല ലുക്കിനാണ്. സെക്കന്ററിയാണ് ഇവിടുത്തുകാര്‍ക്ക് അഭിനയം.'സംവിധായകന്‍ പറഞ്ഞു.

Other News in this category4malayalees Recommends