'ചന്ദ്രമുഖി' ആകാനൊരുങ്ങി കങ്കണ

'ചന്ദ്രമുഖി' ആകാനൊരുങ്ങി കങ്കണ
തലൈവി'ക്ക് ശേഷം കങ്കണ റണാവത്ത് വീണ്ടും തമിഴിലേക്ക്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'മണിച്ചിത്രത്താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി' സിനിമയുടെ രണ്ടാം ഭാഗത്തില്‍ കങ്കണ നായികയാകും. ചന്ദ്രമുഖി ഒരുക്കിയ സംവിധായകന്‍ പി. വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്.

പി. വാസുവിന്റെ സംവിധാനത്തില്‍ മറ്റൊരു തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചതിനെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചന്ദ്രമുഖി 2 ഒരുക്കുന്ന വിവരം നടനും സംവിധായകനുമായ രാഘവ ലോറന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കങ്കണയുടെ നായകനായി രാഘവ ചിത്രത്തിലെത്തും. ജ്യോതിക ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നായിക. 2005ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ജനപ്രീതി നേടിയിരുന്നു. രജനികാന്ത്, പ്രഭു എന്നിവര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍മാരായി എത്തിയത്. നയന്‍താരയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായിരുന്നു.


Other News in this category4malayalees Recommends