എലിസബത്ത് ഒരു സിബിഐ ഓഫീസര്‍.. ഏതെങ്കിലും നടിമാര്‍ വിളിച്ചാല്‍ അന്വേഷണം തുടങ്ങും: ബാല

എലിസബത്ത് ഒരു സിബിഐ ഓഫീസര്‍.. ഏതെങ്കിലും നടിമാര്‍ വിളിച്ചാല്‍ അന്വേഷണം തുടങ്ങും: ബാല
ബാലയുടെ സിനിമകളേക്കാള്‍ കൂടുതല്‍ നടന്റെ വ്യക്തി ജീവിതമാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. ബാലയുടെ രണ്ടാം വിവാഹവും തുടര്‍ന്ന് വേര്‍പിരിയാന്‍ ഒരുങ്ങിയതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാലയും ഭാര്യ എലിസബത്തും ഒന്നിച്ചെത്തിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റെ ഭാര്യയുടെ ഉള്ളില്‍ ഒരു സിബിഐ ഓഫീസര്‍ ഉണ്ട് എന്നാണ് ബാല പറയുന്നത്. ഏതെങ്കിലും ഒരു പെണ്ണോ, നടിമാരില്‍ ആരെങ്കിലുമോ വിളിച്ചാല്‍ അവളുടെ ഉള്ളില്‍ ഒരു അന്വേഷണം തുടങ്ങും. പക്ഷേ അത് തനിക്ക് താങ്ങാന്‍ പറ്റുന്നില്ല എന്നാണ് ബാല പറയുന്നത്.

എന്നാല്‍ ബാലയാണ് കൂടുതല്‍ പൊസസ്സീവ് എന്നാണ് എലിസബത്ത് പറയുന്നത്. ആളുകളുടെ മുന്നില്‍ തങ്കപ്പെട്ട സ്വഭാവും അല്ലാത്തപ്പോള്‍ അത്ര തങ്കപ്പെട്ട സ്വഭാവും അല്ല ഭര്‍ത്താവിന്. പൊസസ്സീവ്‌നെസ് കണ്ടുപിടിച്ച ആളാണ്. മിക്കപ്പോഴും കുട്ടികളുടെ സ്വഭാവമാണ്.

ഇടയ്ക്ക് ഇത് നമ്മുടെ കുട്ടിയാണോന്ന് തോന്നി പോകും. അതൊക്കെ ഭയങ്കരമായി ആസ്വദിക്കുന്ന ആളാണ്. അന്നേരം നമുക്ക് സ്‌നേഹം കൂടും. എത്ര കഴിഞ്ഞാലും അത് മറക്കാന്‍ സാധിക്കില്ല എന്നാണ് എലിസബത്ത് പറയുന്നത്. ബാലയുടെ ഇഷ്ടമുള്ള സിനിമയും കഥാപാത്രവും 'പുതിയമുഖ'ത്തിലേതാണെന്നും എലിസബത്ത് പറയുന്നുണ്ട്.

പുതിയമുഖത്തിലെ 'തട്ടും മുട്ടും താളം' എന്ന് തുടങ്ങുന്ന പാട്ട് വലിയ ഇഷ്ടമാണ്. ഇടയ്ക്ക് ഭര്‍ത്താവിനോട് ദേഷ്യം തോന്നുന്ന സമയത്ത് ആ പാട്ട് എടുത്ത് കാണുകയാണ് ചെയ്യുന്നത്. അന്നേരം കുറച്ച് സ്‌നേഹം കൂടുതല്‍ തോന്നുമെന്നും എലിസബത്ത് പറഞ്ഞു.

Other News in this category4malayalees Recommends