ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ മത്സരിക്കുന്നത് അര്‍ജന്റീനയ്‌ക്കൊപ്പം ; ലോകകപ്പ് സ്വപ്നത്തില്‍ മുത്തമിടാന്‍ ഇനിയും വലിയ കടമ്പകള്‍

ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ മത്സരിക്കുന്നത് അര്‍ജന്റീനയ്‌ക്കൊപ്പം ; ലോകകപ്പ് സ്വപ്നത്തില്‍ മുത്തമിടാന്‍ ഇനിയും വലിയ കടമ്പകള്‍
ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഓസ്‌ട്രേലിയയെ നേരിടും. ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയയുടെ വരവ്. കരുത്തരായ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്. 60ാം മിനിറ്റില്‍ മാത്യു ലക്കിയാണ് ഓസ്‌ട്രേലിയയ്ക്കായി ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലാക്കി കളിച്ച ഡെന്മാര്‍ക്കിനെ രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയ മുട്ടുകുത്തിക്കുകയായിരുന്നു. ജയത്തോടെ രണ്ടു വിജയവും ഒരു തോല്‍വിയുമായി ആറു പോയിന്റാണ് ഓസ്‌ട്രേലിയയ്ക്ക്.

മാത്യു ലക്കിയുടെ ഗോള്‍ ഓസ്‌ട്രേലിയയ്ക്ക് വിജയ വഴി തുറക്കുകയായിരുന്നു. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് പന്തു ലഭിച്ച ലക്കിയുടെ ഒറ്റയാള്‍ മുന്നേറ്റം ഗോള്‍ വരെ എത്തുകയായിരുന്നു.ജോവാകിം മേലിനെ കബളിപ്പിച്ച് വലയില്‍ ബോളെത്തിച്ചതോടെ ഓസ്‌ട്രേലിയയുടെ ലോകകപ്പ് എന്ന സ്വപ്നത്തിലേക്കുള്ള ഒരു വലിയ ചവിട്ടുപടി കൂടി കടന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലക്കിയുടെ 14ാം രാജ്യാന്തര ഗോളാണിത്.

ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സിന് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് എതിരാളികളാവും. നെതര്‍ലന്‍ഡ്‌സ് - യുഎസ്എ, ഇംഗ്ലണ്ട് -സെനഗല്‍ എന്നീ മത്സരങ്ങളാണ് നിലവില്‍ പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്‌സ് ഒന്നാം സ്ഥാനക്കാരായും സെനഗല്‍ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും യുഎസ്എയുമാണ് ആദ്യ ഘട്ടം കടന്നത്. ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ഈ മത്സരങ്ങള്‍.

Other News in this category4malayalees Recommends