പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ തന്റെ പേരില്ലല്ലോയെന്ന് കുറ്റവാളിയുടെ കമന്റ് ; ഒടുവില്‍ അകത്തായി

പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ തന്റെ പേരില്ലല്ലോയെന്ന് കുറ്റവാളിയുടെ കമന്റ് ; ഒടുവില്‍ അകത്തായി
പൊലീസ് ഫേസ്ബുക്കിലിട്ട പിടികിട്ടാപ്പുള്ളിയുടെ പട്ടികയില്‍ തന്റെ പേര് കാണാത്തത് ജോര്‍ജിയക്കാരനായ ക്രിസ്റ്റഫര്‍ സ്‌പോള്‍ഡിംഗിനെ വേദനിപ്പിച്ചു. കാരണം ചോദിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടതോടെ മണിക്കൂറിനുള്ളില്‍ പൊലീസ് പൊക്കി.

നഗരത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റ് ഈ അടുത്താണ് റോക്ക്‌ഡെയ്ല്‍ കൗണ്ട് ഷെരീഫ് ഓഫീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ലിസ്റ്റില്‍ തന്റെ പേരു കാണാതെ വന്നതോടെ ക്രിസ്റ്റഫര്‍ എന്താ എന്നെ കുറിച്ചുള്ള അഭിപ്രായം എന്ന് കമന്റിലൂടെ അന്വേഷിച്ചു. പൊലീസിനെ കബളിപ്പിച്ച് കഴിയുകയായിരുന്ന ക്രിസ്റ്റഫറിന്റെ കമന്റ് ഏതായാലും ഗുണം ചെയ്തു. കൊലപാതകം, കവര്‍ച്ച, ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ എന്നീ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ ആണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിങ്ങള്‍ പറഞ്ഞത് ശരിയാണ്, നിങ്ങളുടെ പേരില്‍ രണ്ട് വാറണ്ടുണ്ട്, ഞങ്ങള്‍ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്, എന്നാണ് പ്രതിയുടെ കമന്റിന് പൊലീസ് മറുപടി നല്‍കിയത്.

ഒടുവില്‍ ഫേസ്ബുക്കിലൂടെ കുറ്റവാളിയെ പിടികൂടിയ കഥ പൊലീസ് പങ്കുവച്ചു.കുറിപ്പ് വൈറലായി കഴിഞ്ഞു.

Other News in this category4malayalees Recommends