വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ; ഭര്‍ത്താവ് അറസ്റ്റില്‍ ; കൊല്ലപ്പെട്ടത് മൂന്നു കുട്ടികളുടെ അമ്മ

വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ; ഭര്‍ത്താവ് അറസ്റ്റില്‍ ; കൊല്ലപ്പെട്ടത് മൂന്നു കുട്ടികളുടെ അമ്മ
ഭാര്യയെ വധിച്ചു ശരീരം മുറിച്ച് വേസ്റ്റ്ബിന്നിലിട്ട ഭര്‍ത്താവ് അറസ്റ്റില്‍. മൂന്നു കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാല്‍ഷ് (47) ഭാര്യ അന്നയെ (39) ക്രൂരമായി കൊല്ലുകയായിരുന്നു. ജനുവരി 18ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുകയും ഫെബ്രുവരി 9ന് വീണ്ടും ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. വിവാഹ മോചനത്തേക്കാള്‍ ഭാര്യയെ കൊല്ലുന്നതാണ് നല്ലതെന്ന് പ്രതി വിശ്വസിച്ചു.

ജനുവരി 1ന് ശേഷം ഭാര്യയെ കണ്ടിട്ടില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജനുവരി 4 മുതല്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

നുണകള്‍ പറഞ്ഞ് ബ്രയാന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജനുവരി 8ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

താമസ സ്ഥലത്തു നിന്നും രക്തക്കറയും ഒടിഞ്ഞ കത്തിയും കണ്ടു. സമീപമുള്ള ക്യാമറകളില്‍ ബ്രായന്‍ മാലിന്യം ഇടുന്നതിന് സമീപം നില്‍ക്കുന്നതും കണ്ടെത്തി. മാലിന്യം നീക്കം ചെയ്ത സ്ഥലത്തു നടത്തിയ അന്വേഷണത്തില്‍ അന്നയുടെ ഫോണ്‍, വാക്‌സിനേഷന്‍ കാര്‍ഡ്, ബൂട്ട് , പേഴ്‌സ് എന്നിവ കണ്ടെത്തി.

Other News in this category4malayalees Recommends