കാലിഫോര്‍ണിയ വെടിവെയ്പ്പ്; പത്ത് പേരെ വെടിവച്ച് കൊന്ന 72 കാരനായ അക്രമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലിഫോര്‍ണിയ വെടിവെയ്പ്പ്; പത്ത് പേരെ വെടിവച്ച് കൊന്ന 72 കാരനായ അക്രമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കാലിഫോര്‍ണിയയിലെ മോണ്ടറി പാര്‍ക്കില്‍ ഇന്നലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവെയ്പ്പിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് മോണ്ടറി പാര്‍ക്കില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ടോറന്‍സ് എന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരിന്ന ഒരു വെള്ള വാന്‍ പോലീസ് പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ സീറ്റില്‍ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാള്‍ വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു.

ലോസ് ഏഞ്ചല്‍സിന്റെ കിഴക്കന്‍ നഗരമായ മോണ്ടെറി പാര്‍ക്കില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു വെടിവയ്പ്പ് നടന്നത്. ഈ അക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.22 ഓടെയാണ് വെടിവെയ്പ്പുണ്ടായത്. ചൈനയുടെ ഉടമസ്ഥതയിലുള്ള ഒരു ബോള്‍റൂം ഡാന്‍സ് സ്റ്റുഡിയോയില്‍ ചാന്ദ്ര പുതുവത്സര ആഘോഷത്തിനിടെയാണ് സംഭവം.

അക്രമിയെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഞായറാഴ്ച രാവിലെയോടെ, മോണ്ടെറി പാര്‍ക്കില്‍ നിന്ന് ഏകദേശം 30 മൈല്‍ തെക്ക് പടിഞ്ഞാറായി കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വെള്ള വാനില്‍ അക്രമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യക്കാരനായ ഹുയു കാന്‍ ട്രാന്‍ എന്ന 72കാരനാണ് അക്രമിയെന്ന് അന്വേഷണ സംഘം അറിയിച്ചു. അക്രമിയുടെ ഉദ്ദേശമെന്തായിരുന്നെന്ന് വ്യക്തമല്ല. ഇയാള്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചതായി ഇതുവരെ തെളിവുകളില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പുരുഷന്മാരുമാണ്. മരിച്ചവരുടെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റ മറ്റ് 10 പേരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Other News in this category



4malayalees Recommends