ഇസ്ലാമോഫോബിയയെ ചെറുക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. അടുത്തിടെ രാജ്യത്ത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ള അക്രമ പരമ്പരയ്ക്ക് ശേഷം വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയെ ആണ് പ്രത്യേക പ്രതിനിധിയാക്കിയിരിക്കുന്നത്.
ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ശ്രമങ്ങളെ സഹായിക്കാനും ഉപദേശിക്കാനുമാണ് പ്രതിനിധിക്കാകുക. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് പ്രഖ്യാപനം നടത്തിയത്.
വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി. എന്നാല്‍ പല മുസ്ലീങ്ങള്‍ക്കും ഇസ്ലാമോഫോബിയയുടെ അനുഭവമുണ്ടായിട്ടുണ്ട്. നമ്മള്‍ അതു മാറ്റേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ആര്‍ക്കും അവരുടെ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷം അനുഭവിക്കേണ്ടിവരരുതെന്ന് ട്രൂഡോ വ്യക്തമാക്കി.