മമ്മൂക്കയില്‍ നിന്ന് കിട്ടിയ സ്വീകരണം മറക്കാന്‍ പറ്റിയിട്ടില്ല ; ഉണ്ണി മുകുന്ദന്‍

മമ്മൂക്കയില്‍ നിന്ന് കിട്ടിയ സ്വീകരണം മറക്കാന്‍ പറ്റിയിട്ടില്ല ; ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്ക, ലാലേട്ടന്‍, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാന്‍ തന്നെ മുന്നോട്ട് നയിക്കുന്നത് എങ്കിലും അതില്‍ മമ്മൂക്കയാണ് സ്‌പെഷ്യല്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്.

'മമ്മൂക്ക, ലാലേട്ടന്‍, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാന്‍ എന്നെ മുന്നോട്ട് നയിക്കുന്നത്. അതില്‍ മമ്മൂക്ക സ്‌പെഷ്യല്‍ ആവുന്നത് എവിടെയെന്ന് വച്ചാല്‍ ഞാന്‍ തുടക്ക കാലത്ത് ചെയ്ത സിനിമകളില്‍ പ്രധാന നായകന്‍ മമ്മൂക്ക ആയിരുന്നു.'

'പുള്ളിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം ഉണ്ടല്ലോ അത് ഭയങ്കരം ആയിരുന്നു. ഒരു സാധാരണ കുടുബത്തില്‍ നിന്ന് വന്ന എനിക്ക് മമ്മൂക്കയില്‍ നിന്ന് കിട്ടിയ സ്വീകരണം മറക്കാന്‍ പറ്റിയിട്ടില്ല' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

പിന്നീട് വന്ന പല താരങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. നിവിനും ആസിഫും ദുല്‍ഖറുമെല്ലാം. കുറച്ച് കൂടി റിലേറ്റ് ചെയ്യാന്‍ പറ്റിയത് പൃഥിരാജുമായാണ്. പൃഥിരാജിന്റെ നന്ദനം ആണ് താന്‍ തമിഴില്‍ ചെയ്തത്. അപ്പോള്‍ എനിക്ക് കുറച്ച് കൂടി കണക്ട് ചെയ്യാന്‍ പറ്റിയിട്ടുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Other News in this category4malayalees Recommends