അശ്ലീല കമന്റ് ഇടുന്നവര്‍ക്ക് പോക്കറ്റ് മണി, ബിഗ് ബോസ് ആര്‍മി ഗ്രൂപ്പുകള്‍ ലക്ഷങ്ങള്‍ക്കാണ് കോണ്‍ട്രാക്റ്റ് എടുക്കുന്നത്: ആര്യ

അശ്ലീല കമന്റ് ഇടുന്നവര്‍ക്ക് പോക്കറ്റ് മണി, ബിഗ് ബോസ് ആര്‍മി ഗ്രൂപ്പുകള്‍ ലക്ഷങ്ങള്‍ക്കാണ് കോണ്‍ട്രാക്റ്റ് എടുക്കുന്നത്: ആര്യ
ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന 'ആര്‍മി' ഗ്രൂപ്പുകള്‍ ബിസിനസിന്റെ ഭാഗമാണെന്ന് നടിയും അവതാരകയുമായ ആര്യ. ഈ ഫെയ്ക്ക് അക്കൗണ്ടുകള്‍ക്ക് പെയ്‌മെന്റ് നടക്കുന്നുണ്ട്. ഒരു മത്സരാര്‍ഥിക്ക് വേണ്ടി പ്രമോഷന്‍ കോണ്‍ട്രാറ്റ് ഏറ്റെടുത്ത് നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളാണ് ഇതിന് പിന്നില്‍ എന്നും അറയ്ക്കുന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിട്ടുണ്ടെന്നുമാണ് ആര്യ പറയുന്നത്.

'പൊങ്കാല' എന്ന വാക്ക് തന്നെ വന്നത് ബിഗ് ബോസ് ഷോ തുടങ്ങിയതിന് ശേഷമാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും കമന്റുകളിലൂടെയാണ് വന്നിട്ടുള്ളത്. അതില്‍ തന്റെ കുഞ്ഞിനെ പോലും വെറുതേ വിട്ടില്ല. വളരെ മോശം കന്റുകളായിരുന്നു. അതിലൊന്നും ആരും കരുണ കാണിച്ചില്ല.

ഫേക്ക് അക്കൗണ്ടുകളാണ് കൂടുതലും. ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ തുടങ്ങുന്നതിനൊപ്പം തന്നെ തുടങ്ങുന്നതാണ് ഈ ഫേക്ക് അക്കൗണ്ടുകളും. ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒരു ഗ്യാങ് ആരംഭിക്കുകയാണ്. അതിലേക്ക് പിള്ളേരേ റിക്രൂട്ട് ചെയ്യുകയാണ്. ഇതൊരു ആര്‍മ്മിയാണ്. ശരിക്കും ബിസിനസാണ് നടക്കുന്നത്, ആര്യ പറഞ്ഞു.

Other News in this category4malayalees Recommends