പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്

പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്
കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരേ പോക്‌സോ കേസ്. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്.

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 17കാരന്റെ പേരില്‍ ബേഡകം പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends