പുലര്‍ച്ചെ രണ്ടു മണിക്ക് കുട്ടി കരയുന്നത് കേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചു, കാമുകിക്കൊപ്പം പോകാന്‍ 30 കാരന്‍ അഞ്ചുവയസുകാരിയെ നോക്കാന്‍ ഏല്‍പ്പിച്ചത് അലക്‌സയെ, ഒടുവില്‍ പണി കിട്ടി
തന്റെ പുതിയ കാമുകിക്കൊപ്പം പബ്ബില്‍ പോകുന്നതിന് വേണ്ടി 30 കാരനായ യുവാവ് അഞ്ച് വയസ്സായ മകളെ നോക്കാന്‍ അലക്‌സയെ ഏല്‍പ്പിച്ചു. പോവിസിലെ ബില്‍ത്ത് വെല്‍സിലെ ഒരു പബ്ബ് സന്ദര്‍ശിക്കാന്‍ കാമുകിക്കൊപ്പം പോവുകയായിരുന്ന യുവാവ് മകളെ ഉറക്കിയിരിക്കുന്ന കിടക്കയ്ക്ക് അരികില്‍ അലക്‌സ വയ്ക്കുകയായിരുന്നു. രാത്രി എട്ട് മണിക്കാണ് യുവാവ് പബ്ബിലേക്ക് പോയത്. താന്‍ മനപ്പൂര്‍വ്വമാണ് അത് ചെയ്തത് എന്നും ആമസോണ്‍ അലക്‌സ ക്യാമറയിലൂടെ താന്‍ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. എന്നാല്‍, പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടി കരയുന്നത് കേട്ട അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് സംഭവം നടന്നത്. കുട്ടിയെ പകുതി സമയം അമ്മയും മറ്റ് പകുതി സമയം അച്ഛനും ആയിരുന്നു നോക്കിയത് എന്ന് പ്രോസിക്യൂട്ടറായ സ്റ്റീഫന്‍ ഡേവിസ് പറഞ്ഞു. പൊലീസ് ഏതായാലും കുട്ടിയുടെ അവസ്ഥ അറിഞ്ഞ് സ്ഥലത്തെത്തി. അപ്പോള്‍ യുവാവും കാമുകിയും തമ്മില്‍ വഴക്കിടുന്നതാണ് കണ്ടത്. പിന്നീട് ഇരുവരും പിരിഞ്ഞു. ഇയാള്‍ കാമുകിയുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തു. ആ കുറ്റത്തിന് അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
കുട്ടിയെ താന്‍ തനിച്ചാക്കി പോയി. എന്നാല്‍, തന്റെ കയ്യില്‍ അലക്‌സാ ക്യാമറ ആപ്പ് ഉണ്ടായിരുന്നു. അത് വച്ച് താന്‍ കുഞ്ഞിനെ നിരീക്ഷിച്ചിരുന്നു എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഏതായാലും ഇയാള്‍ നേരത്തെ എന്തെങ്കിലും കുറ്റം ചെയ്തതായൊന്നും അറിവില്ലാ എന്നും കുട്ടിയെ നന്നായി നോക്കിയിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 12 മാസത്തേക്ക് തടവുശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്.