അമേരിക്കന്‍ താത്പര്യത്തിന് എതിരായി നിരന്തരം ഇന്ത്യാ ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം; ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്നും യുഎസ് പുറത്താക്കി

അമേരിക്കന്‍ താത്പര്യത്തിന് എതിരായി നിരന്തരം ഇന്ത്യാ ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം; ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്നും യുഎസ് പുറത്താക്കി
ഇന്ത്യയ്ക്കും ഇസ്രയേലിനുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന ഇല്‍ഹാന്‍ ഒമറിനെ യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും പുറത്താക്കി. 211നെതിരെ 2018 വോട്ടുകള്‍ക്കാണ് ഒമറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കല്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടേതാണ് തീരുമാനം.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഇസ്രായേല്‍ സ്വാധീനത്തെക്കുറിച്ചുള്ള ഇല്‍ഹാന്‍ ഒമറിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍. വിവാദത്തിന് പിന്നാലെ ഇവര്‍ ക്ഷമാപണവും നടത്തിയിരുന്നു. 2022 ജൂണില്‍ ഇല്‍ഹാന്‍ ഒമര്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ നേരിട്ട് അമേരിക്കയെ എതിര്‍പ്പ് അറിയിക്കുകയും വിദേശകാര്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ ഇല്‍ഹാന്‍ ഒമറിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇത്തരം പരാമര്‍ശങ്ങളെ യുഎസ് അനുകൂലിക്കുന്നില്ലെന്ന് അവരുടെ വിദേശകാര്യ വ്യക്താവ് അറിയിച്ചിരുന്നു.

സൊമാലിയയില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയ വനിതയാണ് ഇല്‍ഹാന്‍ ഒമര്‍. കോണ്‍ഗ്രസിലെ ഏക ആഫ്രിക്കന്‍ മുസ്ലിം വനിതയും വിദേശകാര്യ സമിതിയുടെ ആഫ്രിക്കന്‍ സബ്കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു ഒമര്‍. എന്നാല്‍, തന്നെ സമിതിയില്‍ നിന്ന് പുറത്താക്കിയതുകൊണ്ട് നിശബ്ദയാക്കാനാകില്ലെന്ന് ഇല്‍ഹാന്‍ ഒമര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends