ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക ; സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവും കണക്കാക്കുമ്പോള്‍ യുഎസ് മുന്നേറുന്നു

ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക ; സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവും കണക്കാക്കുമ്പോള്‍ യുഎസ് മുന്നേറുന്നു
കോവിഡ് കാലത്തുള്ള നയങ്ങളും അതിര്‍ത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യന്‍ മേഖലയിലെ സ്വാധീനം കുറഞ്ഞതായി ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക രംഗത്തും ചൈനയെ മറികടന്നാണ് അമേരിക്ക ഭൂരിഭാഗം മേഖലകളിലും ഏറ്റവും വലിയ സ്വാധീന ശക്തിയായത്.

133 ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 26 രാജ്യങ്ങളുടെ ഏഷ്യയിലെ സ്വാധീനമാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്.സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവുമെല്ലാം ഇതില്‍ കണക്കിലെടുക്കുന്നുണ്ട്.

സാമ്പത്തികരംഗത്ത് 2018ന് ശേഷം ചൈനയുടെ സ്വാധീനത്തില്‍ ശക്തമായ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങളും, മറ്റു രാജ്യങ്ങളുമായുള്ള ബന്ധം കുറഞ്ഞതും ഇത് മോശമാക്കി.

അതേസമയം, ഏഷ്യയില്‍ ചൈനയുടെ സൈനിക ശക്തിയും സ്വാധീനവും കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.മുമ്പെന്നത്തേക്കാളും സൈനിക സ്വാധീനം ചെലുത്തുന്ന രാജ്യമാണ് ഇപ്പോള്‍ ചൈന എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.അമേരിക്ക, ചൈന, ജപ്പാന്‍ എന്നിവയ്ക്ക് പിന്നില്‍ ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് ലോവി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നയതന്ത്രതലത്തിലാണ് ഇന്ത്യ ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചത്.

ഏഷ്യയില്‍ നയതന്ത്രസ്വാധീനം ചെലുത്തുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, ഇന്ത്യ ഒരു പടി മുന്നിലേക്ക് കയറി നാലിലെത്തി.

Other News in this category



4malayalees Recommends