കളിപ്പാട്ടത്തിന്റെ കഷ്ണം വായില്‍ കുടുങ്ങി, കൊച്ചുകുട്ടിയെ പിടിച്ചുനിര്‍ത്തി വസ്തു പുറത്തെടുത്തു; കുഞ്ഞനിയന്റെ ജീവന്‍ രക്ഷിച്ചു മൂന്ന് വയസ്സുകാരന്‍

കളിപ്പാട്ടത്തിന്റെ കഷ്ണം വായില്‍ കുടുങ്ങി, കൊച്ചുകുട്ടിയെ പിടിച്ചുനിര്‍ത്തി വസ്തു പുറത്തെടുത്തു; കുഞ്ഞനിയന്റെ ജീവന്‍ രക്ഷിച്ചു മൂന്ന് വയസ്സുകാരന്‍
സമയോചിതമായി ഇടപെട്ട് കുഞ്ഞനിയന്റെ ജീവന്‍ രക്ഷിച്ച ഒരു മൂന്ന് വയസ്സുകാരനാണ് ഇപ്പോള്‍ താരം. അമ്മയുടെ സാന്നിധ്യത്തില്‍ തന്നെ അനിയനുമായി കളിക്കുന്നതിനിടെയാണ് സംഭവം.

കുട്ടികള്‍ കളിക്കുന്നതിന്റെ വീഡിയോ അമ്മ പകര്‍ത്തുന്നതിനിടെ പെട്ടെന്നാണ് അനിയന്റെ വായില്‍ എന്തോ ഉള്ളതായി ചേട്ടന്‍ കാണുന്നത്. വരാനിരിക്കുന്ന ആപത്ത് മനസ്സിലാക്കിയ അവന്‍ ആ കൊച്ചുകുട്ടിയെ പിടിച്ച് നിര്‍ത്തി വായില്‍ നിന്ന് വസ്തു പുറത്തെടുത്തു. കളിപ്പാട്ടത്തിന്റെ കഷ്ണമാാണ് കുഞ്ഞ് വായിലിട്ടത്. അത് തൊണ്ടയില്‍ തടഞ്ഞ് ശ്വാസം മുട്ടി കുഞ്ഞിന് വലിയ അപകടം സംഭവിക്കാമായിരുന്നു. അതില്‍ നിന്നാണ് ആ മൂന്ന് വയസ്സുകാരന്‍ കുഞ്ഞനിയനെ രക്ഷിച്ചത്.

ഒരു നിമിഷം പോലും പാഴാക്കാതെ, അനിയനെ ഒന്നു നോവിക്കുക പോലും ചെയ്യാതെ കരുതലോടെ അവനെ പിടിച്ച് വായ തുറന്ന് ആ വസ്തു പുറത്തെടുക്കുകയായിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോ 2 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടുകഴിഞ്ഞത്. ഈ കൊച്ചു മിടുക്കനെ നിരവധിപേര്‍ അഭിനന്ദിച്ചു.

Other News in this category4malayalees Recommends