പോസ്റ്റിലൂടെയാണ് സാമന്തയുടെ അസുഖ വിവരം അറിയുന്നത് ; രശ്മിക പറയുന്നു

പോസ്റ്റിലൂടെയാണ് സാമന്തയുടെ അസുഖ വിവരം അറിയുന്നത് ; രശ്മിക പറയുന്നു
നടി രശ്മിക മന്ദാന ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് സാമന്ത. താരവുമായുള്ള അടുപ്പത്തെ കുറിച്ചും രോഗത്തെ കുറിച്ചും രശ്മിക തുറന്ന് സംസാരിച്ചിരുന്നു. സാമന്തയുടെ കാര്യത്തില്‍ താനൊരു പൊസസീവ് മമ്മിയാണ് എന്നാണ് രശ്മിക ഒരിക്കല്‍ പറഞ്ഞത്. ഈ വാക്കുകളാണ് വൈറലാകുന്നത്.

സാമന്ത ഒരു വണ്ടര്‍ഫുള്‍ ലേഡിയാണ്. അവള്‍ക്ക് മനോഹരമായ ഒരു ഹൃദയമുണ്ട്. തനിക്ക് എപ്പോഴും പ്രൊട്ടക്ട് ചെയ്യാന്‍ തോന്നുന്ന വ്യക്തിയാണ്. അവളുടെ കാര്യത്തില്‍ താനൊരു പൊസസീവ് മമ്മിയാണ്. സാമന്തയ്ക്ക് ഓട്ടോ ഇമ്യൂണ്‍ അസുഖം ബാധിച്ചത് താന്‍ അറിയുന്നത് അവരുടെ പോസ്റ്റ് കണ്ടപ്പോഴാണ്.

ഇതിനെ കുറിച്ച് മറ്റുള്ളവര്‍ അറിയാന്‍ സമയമായി എന്ന് തോന്നുന്നത് വരെ സാമന്ത അതിനെ പറ്റി സംസാരിക്കുമെന്ന് തനിക്ക് തോന്നുന്നില്ല. അവള്‍ക്ക് നല്ലത് വരണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്. അവളോട് എപ്പോഴും ആരാധനയാണ്.

നേരിടുന്ന പോരാട്ടങ്ങളെല്ലാം വിജയിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ചിലരുണ്ടല്ലോ. സാമന്തയെ കുറിച്ച് താന്‍ ചിന്തിക്കുന്നത് അങ്ങനെയാണ്. അവളെ കുറിച്ച് എപ്പോഴും പൊസസീവായിരിക്കുന്ന വ്യക്തി തന്നെയായിരിക്കും താന്‍. വളരെ പ്രസന്നയായ കരുതലുള്ള സ്‌നേഹമുള്ള വ്യക്തിയാണ് സാമന്ത.

അവള്‍ക്ക് എല്ലാവരുടെയും സ്‌നേഹം ലഭിക്കട്ടെ എന്നാണ് രശ്മിക പറയുന്നത്.

Other News in this category4malayalees Recommends