യുഎസ് സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം ; യാത്ര മേയിലെന്ന് റിപ്പോര്‍ട്ടുകള്‍

യുഎസ് സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം ; യാത്ര മേയിലെന്ന് റിപ്പോര്‍ട്ടുകള്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റ് ക്ഷണിതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ തന്നെ സന്ദര്‍ശനമുണ്ടാകുമെന്നാണ് വിവരം. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്‌നതിനും ചൈനയുടെ ഭീഷണി തടയുന്നതിന് ഇന്തോ പെസഫിക് മേഖല തുറന്നുകൊടുക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കും.

സന്ദര്‍ശനം മേയ് മാസത്തില്‍ നടത്താനാണ് ആലോചന.

മോദിയോടൊപ്പമുള്ള ഡിന്നര്‍ ബൈഡന്റെ മൂന്നാമത്തെ ഔദ്യോഗിക രാജ്യ സന്ദര്‍ശന പരിപാടിയാണ്. ആദ്യം ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയാണ് അദ്ദേഹം ക്ഷണിച്ചത്. ഏപ്രില്‍ 26ന് സൗത്ത് കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ സ്വീകരിക്കുന്നു. ഇപ്പോഴിതാ മോദിയുടെ യാത്രയും തീരുമാനിച്ചിരിക്കുകയാണ്.

അതിനിടെ ഇന്ത്യയില്‍ സെപ്തംബറില്‍ ജി 20 ഉച്ചകോടി നടക്കുന്നുണ്ട്. അതില്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം ചര്‍ച്ചയാകും.

Other News in this category4malayalees Recommends