പിജിഡബ്യുപി-യില്‍ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് കാനഡ; കാലാവധി 18 മാസം നീട്ടിനല്‍കും; അന്താരാഷ്ട്ര ഗ്രാജുവേറ്റ്‌സിന് കൂടുതല്‍ ജോലി ചെയ്യാം

പിജിഡബ്യുപി-യില്‍ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് കാനഡ; കാലാവധി 18 മാസം നീട്ടിനല്‍കും; അന്താരാഷ്ട്ര ഗ്രാജുവേറ്റ്‌സിന് കൂടുതല്‍ ജോലി ചെയ്യാം

അന്താരാഷ്ട്ര ഗ്രാജുവേറ്റ്‌സിന്റെ കാലാവധി തീര്‍ന്നതും, തീരാന്‍ ഇരിക്കുന്നതുമായ പോസ്റ്റ്-ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ 18 മാസം കൂടി ദീര്‍ഘിപ്പിച്ച് നല്‍കി കാനഡ. ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസറാണ് ഈ പ്രഖ്യാപനം നടത്തിയത്.


'ജോലിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന എംപ്ലോയേഴ്‌സിന് ടൂള്‍ബോക്‌സിലെ എല്ലാ ടൂളും ഉപയോഗിച്ച് സഹായം നല്‍കുന്നതിന്റെ ഭാഗമാണ് ഇത്', ഫ്രേസര്‍ പറഞ്ഞു.

ഇതോടൊപ്പം അന്താരാഷ്ട്ര ഗ്രാജുവേറ്റ്‌സിന് അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണെങ്കില്‍ കാനഡയില്‍ തുടരാനും, തൊഴില്‍ പരിചയം നേടാനും, ചിലപ്പോള്‍ പെര്‍മനന്റ് റസിഡന്റായി യോഗ്യത നേടാനുമുള്ള അവസരം കൂടിയാണ് നല്‍കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിജിഡബ്യുപികള്‍ പൊതുവെ പുതുക്കാന്‍ കഴിയാറില്ല. എന്നാല്‍ ഏപ്രില്‍ 6 മുതല്‍ അന്താരാഷ്ട്ര ഗ്രാജുവേറ്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷമോ, ഈ വര്‍ഷം ആദ്യമോ പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് 18 മാസം വരെ ദീര്‍ഘിപ്പിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
Other News in this category



4malayalees Recommends