അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിനെ നിര്‍ദ്ദേശിച്ച് ജോ ബൈഡന്‍

അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിനെ നിര്‍ദ്ദേശിച്ച് ജോ ബൈഡന്‍
അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു. വൈറ്റ് ഹൗസ് നിര്‍ദ്ദേശം സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

നിഷ ദേശായി ബിസ്വാള്‍ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശ നയം, സ്വകാര്യ മേഖല എന്നിവയിലും രാജ്യാന്തര വികസന പരിപാടികളിലും ദീര്‍ഘനാളത്തെ പരിചയമുള്ള വ്യക്തിയാണ്. നിലവില്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യുഎസ് ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോട്ടം വഹിക്കുന്നുണ്ട്.

സ്‌റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ് കമ്മറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും ഫോറിന്‍ അഫയേഴ്‌സ് കമ്മറ്റിയിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ 2017 വരെ യഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൗത്ത് , സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഷ സേവനമനുഷ്ഠിച്ചു.

സ്റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ് കമ്മറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും കൂടാതെ പ്രതിനിധി സഭയിലെ ഫോറിന്‍ അഫയേഴ്‌സ് കമ്മറ്റിയിലെ പ്രൊഫഷണല്‍ സ്റ്റാഫായും പ്രവര്‍ത്തിക്കുന്നു.

Other News in this category4malayalees Recommends