പിഎന്‍പി വഴി കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ കാനഡ

പിഎന്‍പി വഴി കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ കാനഡ

ഇക്കണോമിക് ക്ലാസ് കാന്‍ഡിഡേറ്റ്‌സിന് കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിയിലേക്ക് വഴിതുറക്കുന്ന പ്രധാന വഴിയെന്ന നിലയില്‍ അടുത്തിടെയാണ് കാനഡയുടെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമുകള്‍ ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തെ മറികടന്നത്.


അടുത്ത മൂന്ന് വര്‍ഷത്തില്‍ കാനഡയിലേക്ക് പിഎന്‍പി വഴി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം 105,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ 2023-25 പ്രകാരം പിഎന്‍പി വഴിയെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം 2025-ഓടെ 117,500-ല്‍ എത്തുമെന്നാണ് കണക്ക്.

തങ്ങളുടെ മേഖലയില്‍ വിവിധ ജോലികള്‍ക്കായി കൂടുതല്‍ സ്‌കില്‍ഡ് കുടിയേറ്റക്കാരെ ആവശ്യമായി വന്നതോടെയാണ് പ്രൊവിന്‍ഷ്യല്‍, ടെറിട്ടോറിയല്‍ ഗവണ്‍മെന്റുകള്‍ പിഎന്‍പി പ്രോഗ്രാം സജീവമായി ഉപയോഗിക്കുന്നത്.

ആവശ്യമേറിയതോടെ കഴിഞ്ഞ ജൂലൈയില്‍ പിഎന്‍പിയ്ക്ക് മാത്രമായി ഒരു പുതിയ മള്‍ട്ടി ഇയര്‍ ഇമിഗ്രേഷന്‍ പ്ലാന്‍ തയ്യാറാക്കാനും സമ്മതം മൂളിയിരുന്നു. മാര്‍ച്ച് 10 മുതല്‍ വിവിധ പ്രൊവിന്‍സുകള്‍ പുതിയ പിഎന്‍പി അലോക്കേഷനുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Other News in this category4malayalees Recommends