യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വീണ്ടും കാല്‍ ശതമാനം കൂട്ടി ; തുടര്‍ച്ചയായി ഒമ്പതാം തവണ നിരക്കു വര്‍ധന

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വീണ്ടും കാല്‍ ശതമാനം കൂട്ടി ; തുടര്‍ച്ചയായി ഒമ്പതാം തവണ നിരക്കു വര്‍ധന
ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ റിസര്‍വ് ഇത്തവണ നിരക്കു വര്‍ധന കാല്‍ ശതമാനത്തില്‍ ഒതുക്കി. ഇതോടെ അടിസ്ഥാന നിരക്ക് 4.75- 5 ശതമാനമായി. തുടര്‍ച്ചയായി 9ാം തവണയാണ് നിരക്ക് വര്‍ധന.

ഈ വര്‍ഷം അവസാനത്തോടെ കാല്‍ശതമാനമായി കൂടി നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍

ദീര്‍ഘകാലടിസ്ഥാനത്തില്‍ പണപ്പെരുപ്പം രണ്ടു ശതമാനത്തില്‍ നിലനിര്‍ത്താനാണ് ശ്രമമെന്ന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സമിതി അറിയിച്ചു. പരമാവധി തൊഴിലവസരം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

പണപ്പെരുപ്പം രണ്ടു ശതമാനമെന്ന ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനം നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്നതിന്റെ സൂചനയായി. ട്രഷറി സെക്യൂരിറ്റികള്‍ ഉള്‍പ്പെടെയുള്ളവ കൈവശം വയ്ക്കുന്നത് കുറയ്ക്കുന്നത് തുടരാനാണ് തീരുമാനം.

Other News in this category



4malayalees Recommends