വൈകുന്നേരമായാല്‍ മൂക്കില്‍ നിന്ന് ചോര വരും ,കൊടും തണുപ്പില്‍ ബുദ്ധിമുട്ടി: 'ലിയോ' അണിയറ പ്രവര്‍ത്തകര്‍

വൈകുന്നേരമായാല്‍ മൂക്കില്‍ നിന്ന് ചോര വരും ,കൊടും തണുപ്പില്‍ ബുദ്ധിമുട്ടി: 'ലിയോ' അണിയറ പ്രവര്‍ത്തകര്‍
കാശ്മീരിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിജയ്‌യും സംഘവും. ലോകേഷ് കനകരാജ് വിജയ് കോംമ്പോയില്‍ ഒരുങ്ങുന്ന 'ലിയോ' ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരില്‍ ആയിരുന്നു പുരോഗമിച്ചു കൊണ്ടിരുന്നത്. കാശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയെല്ലാം പരിചയപ്പെടുത്തി നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് വീഡിയോ പുറത്തു വിട്ടിരുന്നു. ചിത്രീകരണ ദൃശ്യങ്ങള്‍ക്കൊപ്പം അണിയറയില്‍ പ്രവര്‍ത്തിച്ച ചെറുതും വലുതുമായ ആളുകളെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

കൊടും തണുപ്പിലായിരുന്നു ചിത്രീകരണമെന്നും വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറയുന്നു. വൈകുന്നേരമായാല്‍ മൂക്കില്‍ നിന്ന് ചോര വരും സൂചി കൈകൊണ്ട് എടുക്കാന്‍ പോലും പറ്റാത്ത അത്രയും തണുപ്പായിരുന്നു.

ഭാഷയുടെ പ്രശ്‌നം നേരിട്ടിരുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അണിയറ പ്രവര്‍ത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിജയ് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

500 പേര്‍ മൈനസ് പന്ത്രണ്ട് ഡിഗ്രിയിലാണ് കാശ്മീരില്‍ ചിത്രീകരണത്തിന് ഉണ്ടായിരുന്നതെന്ന് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച സംവിധായകന്‍ മിഷ്‌കിന്‍ നേരത്തേ പറഞ്ഞിരുന്നു. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ലിയോയില്‍ വേഷമിടുന്നുണ്ട്.

Other News in this category4malayalees Recommends